കേരളത്തെയും മലയാളത്തെയും മലയാന്മയെയും കുറിച്ച് എന്‍റെ എളിയ ബ്ലോഗ്‌ ......

.Wednesday, February 17, 2010

കാട്-പുഴ-മനുഷ്യന്‍

നാട്ടില്‍ എല്ലാ ഇടത്തും പുഴക്കരയിലെ വീടും ഫ്ലാറ്റും പുതിയ ട്രെന്‍ഡ് ആയി മാറുകയാണല്ലോ.എന്നാല്‍ പുഴ എങ്ങനെ ഉണ്ടായി എന്നോ എന്താണതിന്റെ ചരിത്രമെന്നോ ഇന്ന് ഒരു കുഞ്ഞു പോലും തിരക്കാന്‍ മിനക്കെടുന്നില്ല. പുഴയിലെ പ്രഭാതത്തിലെ കുളി തരുന്ന സുഖം എന്തെന്നോ ആറ്റു വഞ്ചി എന്താണെന്നോ അന്യെഷിക്കുന്നില്ല. മഴക്കാലത്തെ ഊത്ത പിടിത്തവും നല്ല ആരകന്റെയും വാളയുടെയും വരാലിന്റെയും രുചിയും എന്താണെന്നോ ഫാസ്റ്റ് ഫുഡ്‌ മാത്രം കഴിച്ചു ശീലിച്ച കുട്ടികള്‍ക്കറിയില്ല.

കാടിനെ കുറിച്ചൊന്നും പറയാതിരിക്കുകയവും ഭേതം!!! ആയിരം പുത്രന്മാര്‍ക്കു ഒരു മരമെന്നു പണ്ട് പറഞ്ഞു വെച്ചവര്‍ ഇന്നത്തെ അവസ്ഥ അറിയുന്നില്ലല്ലോ ...... അവര്‍ ഭാഗ്യമുള്ളവര്‍ ..പുഴകളുടെ ഉദ്ഭവ കേന്ദ്രങ്ങളായി വര്‍ത്തിച്ചിരുന്ന കാടുകളുടെ വിസ്തീര്‍ണം അനുദിനം കുറഞ്ഞു വരികയാണല്ലോ .അതെങ്ങനെ; സര്‍ക്കാര്‍ പോലും കാട് വെട്ടി തെളിച്ചു ആതിരപള്ളി പ്രൊജക്റ്റ്‌ ഒക്കെ നടത്താന്‍ കോപ്പ് കൂട്ടുകയാണല്ലോ.

ഭൂമിയിലെ ജല ക്ഷാമത്തിന്നു പരിഹാരം കാണാതെ കോടികള്‍ മുടക്കി ചന്ദ്രനില്‍ വെള്ളം തിരയാനാണല്ലോ എല്ലാവര്ക്കും തിടുക്കം .അതില്‍ കുറച്ചു ഇവിടെ കാടും പുഴയും സംരക്ഷിക്കാന്‍ മുടക്കിയിരുന്നുവെങ്കില്‍ എത്ര നന്നായേനെ .

മലയാളിക്ക് ഇതു പറയാനല്ലേ kazhiyo